അപകടമുണ്ടായ ചെറുവത്തൂർ വീരമലക്കുന്ന് ജില്ലാ കളക്ടർ സന്ദർശിച്ചു
അപകട ഭീഷണി നിലനില്‍ക്കുന്ന ചെറുവത്തൂര്‍ വീരമലക്കുന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദര്‍ശിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി റോഡ് നിര്‍മ്മാണം നടത്തുന്നതിന് കളക്ടര്‍ ദേശീയപാത അതോറിറ്റി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ജനപ്രതിനിധികള്‍, ദേശീയപാതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍, നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.
No comments