വെള്ളരിക്കുണ്ട് സെന്റ് ജൂഡസ് ഹയർ സെക്കന്ററി സ്കൂളിൽ അവധികാല കായിക പരിശീലനം ആരംഭിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സെന്റ് ജൂഡസ് ഹയർ സെക്കന്ററി സ്കൂളിൽ അവധികാല കായിക പരിശീലനം ആരംഭിച്ചു. വിവിധ പരിശീലകരുടെ നേതൃത്വത്തിൽ ഫുട്ബോൾ ,ഖോഖൊ ,വോളിബാൾ, ബാസ്കറ്റ്ബോൾ ,അത്ലറ്റിക്കസ് ഇനങ്ങളിൽ നടക്കുന്ന ക്യാമ്പ് സ്കൂൾ മാനേജർ റവ ഡോക്ടർ ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക അന്നമ്മ കെ എം സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ജോസ് ചിത്രംകുഴി അധ്യക്ഷത വഹിച്ചു. സിസ്റ്റർ അനിത, കായികാധ്യപിക ടെസ്സി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
No comments