ബിരിയാണി വിളമ്പിയപ്പോൾ സാലഡ് കിട്ടിയില്ല, കൊല്ലത്ത് കാറ്ററിങ് തൊഴിലാളികൾ ചേരി തിരിഞ്ഞ് അടി
കൊല്ലം: വിവാഹ സൽക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോൾ സാലഡ് ലഭിച്ചില്ലെന്ന കാരണത്താൽ കാറ്ററിങ് തൊഴിലാളികൾ തമ്മിലടിച്ചു. കൊല്ലം തട്ടാമലയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് പ്രശ്നമുണ്ടായത്. ബിരിയാണി വിളമ്പിയപ്പോൾ ചിലർക്ക് സാലഡ് ലഭിച്ചില്ല. ചോദ്യം ചെയ്തതോടെ തർക്കമുണ്ടാകുകയും അടിപിടിയിലെത്തുകയും ചെയ്തു. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ പാത്രങ്ങളുമായി ഏറ്റുമുട്ടി. സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി എത്തി. ഇന്നു രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു.
No comments