നീലേശ്വരം ദേശീയപാതയിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
ദേശീയപാത നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ പളളിക്കര വരെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. തിങ്കളാഴ്ച രാത്രി മുതല്‍ പെയ്ത മഴയിലാണ് വെള്ളം ഒഴുകി പോകാന്‍ വഴിയില്ലാതെ റോഡ് കുളമായി മാറിയത്. ദേശീയ പാത നിര്‍മാണത്തിനായി ഏര്‍പ്പെടുത്തിയ അശാസ്ത്രീയ ക്രമീകരണമാണ് ഗതാഗത കുരുക്കിന് വഴിയൊരുക്കുന്നത്. ഓവുചാലിനായും ഡിവൈഡര്‍ നിര്‍മ്മാണത്തിനുമായി എടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞ് കുഴികള്‍ തിരിച്ചറിയാനാവാത്ത സ്ഥിതിയിലുമാണ്.
No comments