മാവുങ്കാലിന് സമീപം ദേശീയപാത ഇടിഞ്ഞു ഗതാഗതം സ്തംഭിച്ചു പെരിയ ദേശീയപാതയിൽ ബസ് കുടുങ്ങി
കാഞ്ഞങ്ങാട് : മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞു തകർന്നു. ഗതാഗതം സ്തംഭിച്ചു. കല്യാൺ റോഡിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം സർവീസ് റോഡാണ് ഇടിഞ്ഞത്. രാത്രി മുതൽ പെയ്ത മഴയിൽ ഇന്ന് രാവിലെയാണ് നിർമ്മാണം ഏറെക്കുറെ പൂർത്തിയാക്കിയ സർവീസ് റോഡ് ഇടിഞ്ഞു വീണത്. കിഴക്ക് ഭാഗത്തെ സർവീസ് റോഡാണ് തകർന്നിട്ടുള്ളത്. കല്ലും മണ്ണും ടാറിംഗ് ഉൾപെടെ ഒരു ഭാഗം ഒലിച്ചു പോയി. ഇതേ തുടർന്ന് കിഴക്ക് ഭാഗം സർവീസ് റോഡിൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാതെയായി. പടിഞ്ഞാറ് ഭാഗം സർവീസ് റോഡിലൂടെ ഇരു ഭാഗത്തേയും വാഹനങ്ങൾകടന്ന് പോയതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
പെരിയ ദേശീയപാതയിൽ സർവീസ് റോഡിൽ ബസ് കുടുങ്ങി. വാഹനത്തിൻ്റെ ടയറുകൾ കുഴിയിൽ താഴ്ന്നു. ആർക്കും പരിക്കില്ല. ഏറെ നേരം ഗതാഗത തടസ്സം നേരിട്ടും
No comments