അഹമ്മദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിതയെ ഹീനമായി അധിക്ഷേപിച്ച സംഭവത്തിൽ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ
വെള്ളരിക്കുണ്ട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കമന്റിട്ട വെള്ളരിക്കുണ്ട് തഹസിൽദാർ പവിത്രനെതിരെ വകുപ്പുതല നടപടി '
ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ ഉടൻ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ധാരണയായി. ഉത്തരവുകൾ ഉടൻ പുറത്തിറക്കും. ഈ ഉദ്യോഗസ്ഥൻ്റെ രണ്ടാമത്തെ സസ്പെൻഷനാണ്. വിശദമായ പത്രക്കുറിപ്പ് പിന്നാലെ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് സസ്പെൻഡ് ചെയ്തു കൊണ്ട് റവന്യൂ മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു
No comments