മുൻ കെ പി സി സി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി
ബളാൽ : മുൻ കെ പി സി സി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വാർഡ് പ്രസിഡന്റ് സി വി ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ അനുശോചന പ്രസംഗം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി മാധവൻ നായർ. , കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജകമണ്ഡലം സെക്രട്ടറി ജോസ് കുട്ടി അറക്കൽ, വാർഡ് വൈസ് പ്രസിഡന്റ് വി മാധവൻ നായർ എന്നിവർ സംസാരിച്ചു. ബിജോ അറക്കൽ, പി ചന്ദ്രൻ , കെ മാധവൻ നായർ, കെ വി കൃഷ്ണൻ നായർ, തങ്കച്ചൻനെല്ലോങ്കുഴി, സി നാരായണൻ നായർ, വി അമ്പുഞ്ഞി നായർ , രതീഷ് കോട്ടക്കുന്ന് എന്നിവർ പങ്കെടുത്തു.
No comments