Breaking News

പ്ലാച്ചിക്കര വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിജയോത്സവവും ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 2025 ജൂൺ 9 തിങ്കളാഴ്ച പ്ലാച്ചിക്കരയിൽ വച്ച് 2024-25 അധ്യയന  വർഷത്തെ എസ്എസ്എൽസി, +2 വിജയികളെ അനുമോദിക്കുകയും പ്രദേശത്തെ നരമ്പചേരി, കണ്ണംകുന്ന്, ആവുള്ളകോട്, കൂരാംകുണ്ട് അംഗനവാടികളിലെ കുട്ടികൾക്ക് കുട വിതരണം ചെയ്യുകയും ലഹരിവിരുദ്ധ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. പരിപാടി ബഹുമാനപ്പെട്ട കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. അഷ്റഫ്. കെ അവറുകൾ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ രാഹുൽ. കെ. അവർകൾ കുട വിതരണം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ   അഞ്ചാം വാർഡ് മെമ്പർ അജേഷ് അമ്പു, ആറാം വാർഡ് മെമ്പർ ശ്രീമതി ലില്ലിക്കുട്ടി ഡെന്നിസ്, കേരള സ്റ്റേറ്റ് ലൈബ്രറി ജില്ലാ കൗൺസിൽ അംഗം  ജോസ് സെബാസ്റ്റ്യൻ, ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. എൻ ലക്ഷ്മണൻ, പ്ലാച്ചിക്കര വന സംരക്ഷണ സമിതി സെക്രട്ടറി സുധീഷ് യു, പ്രസിഡണ്ട് സുജിത്ത് കെ, വൈസ് പ്രസിഡണ്ട് സുമതി ബാബു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.  സിവിൽ പോലീസ് ഓഫീസറായ ലിനീഷ് കുണ്ടൂർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ വനസംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

No comments