ഭീമനടി കുറുഞ്ചേരിയിൽ യുവാവ് വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ
ഭീമനടി : യുവാവിനെ വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് 31 കാരനെ മരിച്ച നിലയിൽ കണ്ടത്. പെരിയങ്ങാനം കുറുഞ്ചേരിയിലെ മാലിയേക്കൻ മത്തായിയുടെ മകൻ ജോസഫ് ആണ് മരിച്ചത്. അടുക്കള ഭാഗത്തെ കഴുക്കോലിൽ രാവിലെ 5.15 നാണ് കണ്ടത്. ഈ സമയം വീട്ടിൽ പിതാവ് മാത്രമെ ഉണ്ടായിരുന്നുള്ളു. എറണാകുളത്ത് ജോലി ചെയ്തിരുന്ന ജോസഫ് ആറ് മാസം മുൻപ് നാട്ടിൽ തിരിച്ചെത്തി പിന്നീട് പോയില്ല. ഏറെ നാൾ വെള്ളരിക്കുണ്ടിലെ പലചരക്ക് കടയിൽ ജോലി ചെയ്തിരുന്നു.നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
No comments