Breaking News

ഒന്നാം ക്ലാസ്സുകാർക്ക് നൽകാൻ പഠന കിറ്റ് സംഭാവന ചെയ്ത് അമ്പലത്തറ മലയാക്കോളിലെ ഡോ: സൂര്യ സുരേന്ദ്രൻ

പാറപ്പള്ളി : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് പരിധിയിൽ ഒന്നാം ക്ലാസ്സിൽ പോകുന്ന  കുട്ടികൾക്ക് പഠനകിറ്റ് സംഭാവന ചെയ്ത് മലയാക്കോളിലെ ഡോ: സൂര്യ സുരേന്ദ്രൻ. 19-ാം വാർഡിലെ മുഴുവൻ ഒന്നാം ക്ലാസ്സുകാർക്കും വാർഡു സമിതിയുടെ നേതൃത്വത്തിൽ പഠന കിറ്റ് നൽകുകയാണ്. വാർഡ് സമിതിക്കു വേണ്ടി മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി. ദാമോദരൻ കിറ്റുകൾ ഏറ്റുവാങ്ങി. മലയാക്കോളിലെ പ്രമുഖ ചിത്രക്കാരൻ സജിത്തിൻ്റെ ഭാര്യയായ ഡോ. സൂര്യ സുരേന്ദ്രൻ , 

ഡിസ്ട്രിക്ട് വെറ്റിനറി ഹോസ്പിറ്റലിൽ മൊബൈൽ സർജറി യൂണിറ്റിലാണ് ജോലി ചെയ്യുന്നത്. വാർഡ് കൺവീനർ പി.ജയകുമാർ, മുൻ മെമ്പർ പി. നാരായണൻ, വാർഡു സമിതി അംഗങ്ങളായ വി.കെ.കൃഷ്ണൻ, പി.എം. രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.

No comments