Breaking News

ബ്രിട്ടൻ മലബാർ അസോസിയേഷൻ സംഘടിപ്പിച്ച "ആരംഭം 2025" അതിഗംഭീരം


ലണ്ടൻ ഈസ്റ്റ്‌ ഹാം : ബ്രിട്ടൻ മലബാർ അസോസിയേഷൻ സംഘടിപ്പിച്ച ആരംഭo 2025 പ്രൌഡ ഗംഭീരമായിമാറി. ഭാഷകളുടെ നാടായ കാസറഗോഡ് നിന്നും യു കെ യിൽ എത്തിയ ഒരു പറ്റം ചെറുപ്പക്കാർ തുടങ്ങിയ നമ്മുടെ കാസറഗോഡ് എന്ന കൂട്ടായ്മ മലബാറിന്റെ മൊത്തം കൂട്ടായ്മയായി വളരുകയായിരുന്നു..തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള മലയാളികളും വിദേശി കളും പങ്കെടുത്ത ആരംഭo 2025 സ്നേഹത്തിന്റെ കൂടിച്ചേരൽ കൂടിയായി മാറി.ഷാൻ പ്രൊപ്പർ ട്ടീസ് മാനേജിങ് ഡയറക്ടർ ഷാൻ ആരംഭo 2025 ഉത്ഘാടനം ചെയ്തു. ബി എം എ പ്രസിഡന്റ്‌ റൗഫ് പടന്ന അധ്യക്ഷത വഹിച്ചു. ന്യൂ ഹാം കൗൺസിൽ ഫസ്റ്റ് പേഴ്സൻ  രോഹിമ റഹ്മാൻ, ന്യൂ ഹാം കൗൺസിൽ അംഗം മുസിബുൾ റഹ്മാൻ എന്നിവർ മുഖ്യഥിതികൾ ആയിരുന്നു. മലബാറിൽ നിന്നുള്ളവർക്ക് ചേർത്ത് നിർത്താനെ അറിയൂ എന്ന് അതിഥികളും പറഞ്ഞപ്പോൾ  പടയോട്ടങ്ങളുടെ ജ്വലിക്കുന്ന സ്മരണകൾ ഉറങ്ങുന്ന നാടായ മലബാറിന്റെ മക്കളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർ ചിത്രമായി മാറി ആരംഭo 2025.കലാ സന്ധ്യയും പങ്കെടുത്ത മുഴുവൻ ആളുകൾക്കും സ്നേഹ വിരുന്നുo ഒരുക്കിയിരുന്നു.. കലാ കായിക  മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.ബി എം എ ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു.സാജിദ് പടന്നക്കാട്, ജിന്ന മാണിക്കോത്ത്, ഷഫീർ എടക്കാവിൽ,ആഷിക്ക് പടന്ന,സുമൈദ് പടന്ന,കരീം പടന്നക്കാട്,റംഷിദ് കല്ലുരാവി, ജാസിo പടന്ന, മജീദ് ഒ.കെ.ബി., അൻവർ ആറങ്ങാടി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷറഫ് കാഞ്ഞങ്ങാട് നന്ദി പറഞ്ഞു.



No comments