Breaking News

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ




കാസർകോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് മുങ്ങിയ കേസിലെ പ്രതി മടക്കയാത്രക്കിടയിൽ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. മംഗൽപാടി, ഉപ്പള, പ്രതാപ് നഗർ സ്വദേശി മുഹമ്മദ് അഷ്റഫ് (34) ആണ് അറസ്റ്റിലായത്. വിമാനത്താവള അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഹൊസ്ദുർഗ് പൊലീസ് മുംബൈയിൽ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ പ്രതിയെ കാഞ്ഞങ്ങാട്ട് എത്തിക്കുമെന്നാണ് സൂചന.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് കേസിലെ പരാതിക്കാരി. മുഹമ്മദ് അഷ്റഫ് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതോടെയാണ് പരാതി നൽകിയത്. ഈ വിവരമറിഞ്ഞ് പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

No comments