ചെങ്കള മുതൽ നീലേശ്വരം വരെയുള്ള ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിക്കെതിരെ കടുത്ത നടപടിയും പിഴയും
നിര്‍മ്മാണ കമ്പനിയായ മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് കമ്പനിയെ വിലക്കിയത്. ദേശീയപാത 66ല്‍ ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള സെക്ഷനില്‍ ഉള്‍പ്പെടുന്ന ചെര്‍ക്കളയില്‍ റോഡിന്റെ സുരക്ഷാ ഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി.
No comments