കോൺഗ്രസ് നേതാവും ഗാന്ധിയേനുമായ പുതിയൂർ രാമേട്ടൻ്റെ 35-ാം ചരമവാർഷികദിനത്തിൽ ചോയ്യംകോട് രാജീവ്ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
ചോയംകോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ മണ്ഡലം പ്രസിഡണ്ടും പ്രമുഖ ഗാന്ധിയേനുമായ പുതിയൂർ രാമേട്ടൻ്റെ 35-ാം ചരമവാർഷികദിനത്തിൽ ചോയ്യംകോട് രാജീവ്ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രതിസന്ധിയുടെയും പ്രയാസങ്ങളുടെയും കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന് വേണ്ടി പടപൊരുതി എതിരാളികളുടെ മുന്നിൽ പതറാതെ ത്രിവർണ്ണപതാക പാറി പറപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രിയപ്പെട്ട രാമേട്ടൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാജ്ഞലി അർപ്പിച്ചു് കൊണ്ട് അനുസ്മരണ ചടങ്ങ് UDF കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി വി ഭാവനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ , INTUC നേതാവ് സി ഒ സജി, പുതിയൂർ രാമേട്ടൻ്റെ മകൻ പുതിയൂർ കുഞ്ഞിരാമൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ എം സി നാരായണൻ, സി കുഞ്ഞിരാമൻ നായർ , ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി നാരായണൻ നായർ കാണാവൂർ, തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു. ജനാർദ്ദനൻ കക്കോൾ സ്വാഗതംവും . എ.കെ ശശി ചാങ്ങാട് നന്ദിയും പറഞ്ഞു.
No comments