സംസ്ഥാനപാത പാലക്കുന്നിൽ ഡിവൈഡറിൽ ഇടിച്ച പഞ്ചസാര ലോറി മറിഞ്ഞു
മഹാരാഷ്ട്ര കോലാപൂരില്‍ നിന്നും കണ്ണൂരിലേക്ക് പഞ്ചസാരയുമായി വരികയായിരുന്ന കെ.എ 30 എ 5086 നമ്പര്‍ വാഹനമാണ് വ്യാഴാഴ്ച പുലര്‍ച്ചെ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം പുലര്‍ച്ചെ ആയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ആര്‍ക്കും പരിക്കില്ല. നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് നിര്‍മ്മിച്ച ഡിവൈഡറില്‍ ഇടിച്ച ലോറി നാലോളം സൂര്യ റാന്തല്‍ വിളക്കുകളും തകര്‍ത്തു. ഡ്രൈവര്‍ ഇതാജിനെ ബേക്കല്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
No comments