ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ റാലിയും സദസ്സും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ റാലിയും സദസ്സും സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം നടന്ന പൊതുയോഗം വിനോദ് പന്നിത്തടത്തിന്റെ അധ്യക്ഷതയിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. രമണി രവി ,എം ബി രാഘവൻ , ഗിരീഷ് കാരാട്ട്, രമണി ഭാസ്കരൻ , സി.വി മന്മഥൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എ ആർ രാജു സ്വാഗതം പറഞ്ഞു.
No comments