മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചുള്ളിക്കര സ്വദേശിനി മരിച്ചു
ചുളളിക്കര : മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോടേം-ബേളൂര്‍ പഞ്ചായത്ത് മുന്‍ സി ഡി എസ് ചെയര്‍പേഴ്‌സണും ചുളളിക്കര വെളളരിക്കുണ്ടിലെ സുകുമാരന്റെ ഭാര്യയുമായ ലളിത (35) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ച്ചയിലേറെയായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു. കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് കരള്‍ മാറ്റിവെച്ച് ജീവന്‍ രക്ഷിക്കാനുളള ശ്രമത്തിനായി നാട്ടുകാര്‍ കമ്മറ്റി രുപീകരിച്ച് ധനസഹായം ശേഖരിക്കാനുളള ശ്രമത്തിലായിരുന്നു. മക്കൾ ദിൽഷ, ദേവാനന്ദ്
No comments