കിനാനൂർ സ്വദേശിയായ 52 കാരൻ തൂങ്ങിമരിച്ചു
കരിന്തളം : അസുഖം വിട്ടുമാറാത്ത മനോവിഷമത്തിൽ 52 വയസുകാരൻ വീട്ടിനകത്ത് തൂങ്ങിമരിച്ചു. കക്കോട് കൊണ്ടപ്പാടിയിലെ യു മധുവിനെയാണ് ഇന്നലെ വൈകുന്നേരം വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പരേതരായ നാരായണന്റെയും സരോജിനിയുടെയും മകനാണ്. ചോംയംങ്കോട് ഹാർഡ് വെയർ കടയിൽ മുമ്പ് സെയിൽസ്മാനായിരുന്നു. ആദ്യകാല ടൈലറും കൂടിയായ മധു കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. കൂടാതെ കാഴ്ച കുറഞ്ഞുവരുന്ന അസുഖവുമുണ്ട്. ഇന്നലെ നീലേശ്വരത്ത് ഡോക്ടറെ കണ്ടുവന്നതായിരുന്നു. ഡോക്ടർ ഡയാലിസിസ് ചെയ്യണമെന്നും നിർദ്ദേശിച്ചതായി പറയുന്നു. ഭാര്യ: പുഷ്പ കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മക്കൾ: ആനന്ദ് (ഗൾഫ്), അരവിന്ദ്. സഹോദരങ്ങൾ: സുരേഷ് (കാറളം), സുധ (ആലിൻകീഴിൽ). നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.
No comments