Breaking News

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡിവൈഎഫ്ഐ ഫലവൃക്ഷ തൈ നട്ടു


കരിന്തളം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്‌ മാലിന്യ മുക്ത കേരളം എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റി നേതൃത്വത്തിൽ കോയിത്തട്ട കുടുംബരോഗ്യ കേന്ദ്രത്തിൽ ഫല വൃക്ഷ തൈ നട്ടു. കുടുംബരോഗ്യ കേന്ദ്രം ഡോക്ടർ: എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സി. സൂരജ് അധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത്‌, ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി സുജിത്ത്‌ കുമാർ, വൈഷ്ണവ് കെ പി, അശ്വിൻ രാജ്, ഇ.അനീഷ് എന്നിവർ സംസാരിച്ചു. ഒ. എം സച്ചിൻ സ്വാഗതം പറഞ്ഞു.

No comments