Breaking News

രണ്ട് ദിവസം അവധിയില്ല; സര്‍ക്കാരിന്റെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ച


സംസ്ഥാനത്ത് ബക്രീദിന് സര്‍ക്കാര്‍ അവധി ശനിയാഴ്ച മാത്രം. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ ജൂണ്‍ ഏഴ് ഞായറാഴ്ചയാണ്. ഇതിനാലാണ് അവധിയിലും മാറ്റം വന്നത്.
അതേസമയം വ്യാഴാഴ്ചയാണ് ദുല്‍ഹജ് ഒന്ന്. ജൂണ്‍ ആറിനാണ് അറഫ് നോമ്പ്. അതേസമയം, ഗൾഫിൽ എല്ലാ രാജ്യങ്ങളിലും ബുധനാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. 
ജൂൺ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെല്ലാം ജൂൺ ആറിന് തന്നെയായിരിക്കും ബലി പെരുന്നാൾ

No comments