കോടോത്ത് അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനായി നിർമ്മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തു
ഒടയംചാൽ: കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.9 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് നിയോജകമണ്ഡലം എംഎൽഎ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ അധ്യക്ഷതവഹിച്ചു. സമയബന്ധിതമായി പണിപൂർത്തിയാക്കി മികച്ച രീതിയിൽ നിർമ്മാണ പ്രവർത്തനം നടത്തിയ ലോട്ടസ് ഗ്രൂപ്പ് ചെയർമാൻ ശ്രീകണ്ഠൻ നായരെ ചടങ്ങിൽ ആദരിച്ചു. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ ടി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത പി വി, ഗ്രാമപഞ്ചായത്ത് അംഗം പി കുഞ്ഞികൃഷ്ണൻ, സൂര്യ ഗോപാലൻ, പിടിഎ പ്രസിഡന്റ് സൗമ്യ വേണുഗോപാൽ,എസ് എം സി ചെയർമാൻ ടി ബാബു, മദർ പി ടി എ പ്രസിഡന്റ് നീതുരാജ്, സ്റ്റാഫ് സെക്രട്ടറി കെ ഐ സുകുമാരൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി കോരൻ, സജി പ്ലാച്ചേരി പുറത്ത്, ജോബി മാത്യു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി എം ബാബു സ്വാഗതവും ഹെഡ്മാസ്റ്റർ കെ അശോകൻ നന്ദിയും പറഞ്ഞു.
No comments