വിൽപനക്കായി സ്കൂട്ടറിൽ കൊണ്ടുവന്ന 18 ലിറ്റർ കർണാടക നിർമിത മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി
കാഞ്ഞങ്ങാട് : വിൽപനക്കായി സ്കൂട്ടറിൽ കൊണ്ടുവന്ന 18 ലിറ്റർ കർണാടക നിർമിത മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.
കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി എ കെ സജേഷി (37) നെയാണ് കഴിഞ്ഞ ദിവസം രാവിലെ പോളിടെക്നിക് -റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ച് ഹോസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇവി ജിഷ്ണുകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കെ എൽ 60 ജി 4971 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ പി രാജീവൻ, ടി ജയരാജൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വി അനീഷ്, വി എ അജൂബ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
No comments