Breaking News

ഡിവൈഎഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റിക്കെതിരായും മുൻ ഭാരവാഹികൾക്കുംമെതിരെയുള്ള വാർത്ത അടിസ്ഥാന രഹിതം; സിപിഐഎം കാസഗോഡ് ജില്ലാ സെക്രട്ടറിയേറ്റ്



കാസർഗോഡ് : ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ടും മുന്‍ഭാരവാഹികളെ സംബന്ധിച്ചും സാമ്പത്തിക ക്രമക്കേട് ആരോപിച്ചും ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് സിപിഐഎം ജില്ലാ കമ്മിറ്റി കമ്മീഷനെ നിയോഗിച്ചു എന്നും വന്നിട്ടുള്ള വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

സിപിഐഎമ്മിനെയും ഡി.വൈ.എഫ്.ഐ യെയും സമൂഹ മധ്യത്തില്‍ ഇകഴ്ത്തികാണിക്കുന്നതിനായി നടത്തുന്ന ബോധപൂര്‍വ്വമായിട്ടുള്ള ശ്രമമാണിത്.ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചില മാധ്യമങ്ങളുടെ നെറികെട്ട രീതിയെ ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു

No comments