വിവിധ മേഖലകളിൽ മികവാർന്ന സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും കാസറഗോഡ് ജില്ലാ പോലീസ് മേധാവി അനുമോദിച്ചു
കാസർഗോഡ് : 2025 മെയ് മാസത്തിൽ വിവിധ മേഖലകളിൽ മികവാർന്ന സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും കാസറഗോഡ് ജില്ലാ പോലീസ് കാര്യാലയത്തിൽ വെച്ച് ജില്ലാ പോലീസ് മേധാവി ശ്രീ .ബി. വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് മൊമെന്റോയും പ്രശംസ പത്രവും നൽകി അനുമോദിച്ചു. വിവിധ മേഖലകളിലെ മികവുറ്റ പ്രകടനം കാഴ്ച വെച്ചതിന് ബേക്കൽ, ചന്തേര പോലീസ് സ്റ്റേഷനുകളും, നിരോധിത മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിൽ മികച്ച പ്രകടനം നടത്തിയ കാസറഗോഡ് പോലീസ് സ്റ്റേഷൻ, വാറണ്ട് നടപ്പാക്കുന്നതിൽ മികച്ച പ്രകടനത്തിന് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനേയും തെരഞ്ഞെടുത്തു. കോംബിങ് ഓപ്പറേഷനിലെ മികവിന് കുമ്പള, ബേഡകം പോലീസ് സ്റ്റേഷനുകളും, രണ്ടാമതായി ബേക്കൽ, ആദൂർ പോലീസ് സ്റ്റേഷനുകളും തെരഞ്ഞെടുക്കപ്പെട്ടു. രഹസ്യാന്വേഷണ മികവിന് സ്പെഷ്യൽ ബ്രാഞ്ചിലെ എഎസ്ഐ പ്രതീഷ് ഗോപാലിന് പ്രശംസ പത്രം നൽകി.
No comments