പെരിയ പൂക്കളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പെരിയ: പെരിയ പൂക്കളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിർമ്മാണ തൊഴിലാളി കൃഷ്ണന്റെ ഭാര്യ പി. സുന്ദരി (62)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലർച്ചെയോടെ വീടിനു സമീപത്തെ പ്ലാവിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ബേക്കൽ പൊലീസ് കേസെടുത്തു. മക്കൾ: സുമിത്ര, വിജേഷ്, വിജയകുമാർ. മരുമക്കൾ: കൃഷ്ണൻ (ചേരിപ്പാടി), രാഗി, ധർമ്മിണി. സഹോദരങ്ങൾ: ജനാർദ്ദനൻ, ചുക്രൻ, മാധവൻ (നാടൻപാട്ടു കലാകാരൻ), ഇന്ദിര, ചിരു.
No comments