Breaking News

ജില്ലയിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് എസ്പിമാരായി നിയമിച്ചു


കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് എസ്പിമാരായി നിയമിച്ചു. കാസര്‍ഗോഡ് അഡീഷണല്‍ പോലീസ് മേധാവിയായ പി.ബാലകൃഷ്ണന്‍ നായരെയും കണ്ണൂര്‍ അഡീഷണല്‍ പോലീസ് കെ.വി വേണുഗോപാലിനെയും എം.പി വിനോദിനെയും ക്രൈംബ്രാഞ്ച് എസ്പിമാരായി നിയമിച്ചു. ബാലകൃഷ്ണന്‍ നായരെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ മേധാവിയായും വേണുഗോപാലിനെ കോഴിക്കോട്-വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ മേധാവിയായും വിനോദിനെ കണ്ണൂര്‍-കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം മേധാവിയുമായാണ് നിയമിച്ചത്. മൂന്നുപേരും കാസര്‍കോട് ജില്ലക്കാരാണ്.

No comments