ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ
കാസർകോട് : ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ. തിരുവനന്തപുരം, ചിറയിൻകീഴ് സ്വദേശി കാർത്തികേയൻ എന്ന അച്ചു (20) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്, കുശാൽ നഗർ സബിത ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. ചിറയിൻകീഴ് പൊലിസ് ഇൻസ്പെക്ടർ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹൊസ്ദുർഗ് പൊലീസിന്റെ സഹായത്തോടെയാണ് അച്ചുവിനെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഇയാൾക്കെതിരെ ചിറയിൻകീഴ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു. ഇതോടെ നാട്ടിൽ നിന്നു മുങ്ങിയ അച്ചു പല സ്ഥലങ്ങളിൽ കറങ്ങിത്തിരിഞ്ഞ ശേഷമാണ് കാഞ്ഞങ്ങാട്ട് എത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ പിന്തുടർന്നെത്തിയ പൊലീസ് സംഘം ഹൊസ്ദുർഗ് പൊലീസിന്റെ സഹായത്തോടെ ക്വാർട്ടേഴ്സ് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. അച്ചുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
No comments