രക്തസമ്മർദ്ദത്തെ തുടർന്ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു.
കാഞ്ഞങ്ങാട് :രക്തസമ്മർദ്ദത്തെ തുടർന്ന് 10 ദിവസം മുമ്പ് ദുബായിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു. അതിയാമ്പൂരിലെ രാധാകൃഷ്ണൻ (ധാര 58) ആണ് ഇന്ന് ഉച്ചയോടെ ഐഷാൽ മെഡിസിറ്റി ഹോസ്പിറ്റൽ ചികിൽസക്കിടെ മരിച്ചത്. പരേതരായ ഗോപാലൻ -സരോജിനി ദമ്പതികളുടെ മകനാണ്.
ഭാര്യ: കൃഷ്ണ. മകൻ: സച്ചിൻ (ദുബൈ). മരുമകൾ: നർത്തന (കാസർകോട്).
No comments