പരിസ്ഥിതി ദിനാഘോഷം:കുമ്പളപ്പള്ളി യുപി സ്കൂളിൽ മുഴുവൻ കുട്ടികൾക്കും ഫലവൃക്ഷ തൈ വിതരണവും തൈ നടീലും നടന്നു
കരിന്തളം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ പ്ലാസ്റ്റിക് മാലിന്യ മുക്ത കേരളം എന്ന മുദ്രാവാക്യവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണം എന്ന സന്ദേശവുമായി പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ നടന്നു.കാസർകോട് സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടു കൂടി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പേര,നെല്ലി,പ്ലാവ്, സീതാപ്പഴം തുടങ്ങിയ ഫല വൃക്ഷത്തൈകളും ഇലഞ്ഞി, കണിക്കൊന്ന തുടങ്ങിയ മരത്തൈകളും വിതരണം ചെയ്തു.പരിപാടിയുടെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിനകത്തും ഫലവൃക്ഷ , മരത്തൈകളും വെച്ചുപിടിപ്പിച്ചു.വൃക്ഷത്തൈ നടീലിൻ്റെയും തൈ വിതരണ ഉദ്ഘാടനവും ഭീമനടി സെക്ഷൻ ഫോറസ്റ്റ് ബീറ്റ് ഓഫീസർ അപർണ ചന്ദ്രൻ നിർവഹിച്ചു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശവും അവർ നൽകി.പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.മദർ പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാർ,പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,ബിജു എ വി ,ബൈജു കൂലോത്ത്,സീനിയർ അസിസ്റ്റൻറ് ഇന്ദുലേഖ പി വി , കെ പ്രശാന്ത്,ഹരി ചെന്നക്കോട് എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ബൈജു കെ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ക്ലാസ് തലത്തിൽ പോസ്റ്റർ രചന മത്സരം ,ക്വിസ് മത്സരം ,പരിസ്ഥിതി ദിന കുട്ടിപ്പാട്ട് മത്സരം എന്നിവയും നടന്നു.
No comments