Breaking News

വിൽപ്പനക്കായി കാറിൽ കടത്തുകയായിരുന്ന 19185 പാക്കറ്റ്നിരോധിത ലഹരിവസ്തുക്കൾ പിടികൂടി


വിൽപ്പനക്കായി കാറിൽ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 2 പേർ പിടിയിലായത്. കുഡ്‌ലു ഷിറിബാഗിലു സ്വദേശി കമറുദ്ധീൻ എ (34),സൗത്ത് തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി മുഹമ്മദ് ഷഫീർ സി കെ(26) എന്നിവരാണ് പിടിയിലായത്. 19185 പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡിവൈഎസ്പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ വിദ്യാനഗർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകർ പ്രദീഷ് കുമാർ എം പി, SCPO നാരായണൻ, CPO മാരായ ഉണ്ണികൃഷ്ണൻ, ഗണേഷ് കുമാർ ഡാൻസാഫ് സ്‌ക്വാഡ് അംഗംങ്ങളായ CPO നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ്, ഭക്തശൈവൻ  എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

No comments