Breaking News

കാസർഗോഡ് വൊർക്കാടിയിൽ ഉറങ്ങുകയായിരുന്ന മാതാവിനെ മകൻ ദേഹത്ത് പെട്രോളൊഴിച്ച് ചുട്ടുകൊന്നു


കാസർകോട് : മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ അതിർത്തിയിലെ വൊർക്കാടിയിൽ ഉറങ്ങുകയായിരുന്ന മാതാവിനെ മകൻ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി ചുട്ടുകൊന്നശേഷം മൃതദേഹം തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു. മൊർക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്താരയുടെ ഭാര്യ ഹിൽഡ മൊന്താരയെയാണ് (60)കെട്ടിടത്തിൽ നിർമ്മാണ തൊഴിലാളിയായ മകൻ മെൽവിൻ ദാരുണമായി കൊലപ്പെടുത്തിയത്. ഇതിനുശേഷം അയൽവാസിയായ ബന്ധു വിക്ടറിന്റെ ഭാര്യ ലളിതയെ (30 ) അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലളിതയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലളിതയെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലളിതയുടെ നിലവിളികേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തുമ്പോഴേക്കും മെൽവിൻ രക്ഷപ്പെട്ടു ഹിൽഡ മൊന്താരയുടെ മറ്റൊരു മകൻ അൽവിൻ മൊന്താര ഗൾഫിലാണ് . വിവരമറിഞ്ഞ സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസും നാട്ടുകാരും നിർത്തിയ തിരച്ചിനിടയിലാണ് മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.

No comments