മഴക്കാലത്തും കുടിവെള്ളമില്ലാതെ കടുമേനി അങ്കണവാടി
കടുമേനി: വെസ്റ്റ് എളേരി പഞ്ചായത്ത് 14ാം വാർഡിലെ കടുമേനി അങ്കണവാടിയിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം പരിഹരിക്കാത്തതിനാൽ ഈ മഴക്കാലത്തും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അങ്കണവാടി ജീവനക്കാരും കുഞ്ഞുകുട്ടികളും. ഏറെകാലങ്ങളായി ഉപയോഗശൂന്യമായിരുന്ന കുഴൽകിണർ കുറച്ചു വർഷം മുമ്പ് അങ്കണവാടി വെൽഫെയർ കമ്മിറ്റി നേതൃത്വത്തില്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കിയിരുന്നു. എന്നാൽ ഇതിന് മോട്ടോർ അനുവദിച്ചു നൽകാത്തതിനാൽ കുടിവെള്ളം എടുക്കാൻ കഴിയുന്നില്ല. പ്രദേശവാസികളും ALMC അംഗങ്ങളും നിരവധി തവണ ഈ ആവശ്യം പഞ്ചായത്തിൽ നേരിട്ടും ഗ്രാമസഭ മുഖാന്തിരവും അറിയിച്ചെങ്കിലും ഫലം കണ്ടില്ല. നിലവില്‍ 12 കുട്ടികൾ ഇവിടെയുണ്ട്
No comments