Breaking News

മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന വികസനം നടത്താത്ത വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി പി ഐ എം പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തി


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് 2020-21 കാലത്ത് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 75ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം   കഴിഞ്ഞ മൂന്നരവർഷക്കാലമായ് ഉത്ഘാടനം ചെയ്യാതെ കിടക്കുകയാണ്.  ദിനംപ്രതി നൂറോളം രോഗികൾ വരുന്ന ഈ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായ്  നിർമ്മിച്ച പ്രസ്തുത കെട്ടിടം ജനങ്ങൾക്ക്  ഉപകാരപ്രദമാക്കുന്നതിനായ്  ഉപയോഗപ്പെടുത്താൻ  പഞ്ചായത്ത് ഭരണസമിതി തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് സി പി ഐ എം മൗക്കോട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രിയിലേക്ക്  പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി .

പ്രതിഷേധ മാർച്ചും ധർണ്ണയും എ അപ്പുക്കുട്ടൻ ഉത്ഘാടനം ചെയ്തു . കെ എസ് ശ്രീനിവാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അനു പി വി അധ്യക്ഷനായി . നാരായണൻ കെ പി , കൃഷ്ണൻ കെ ,രവീന്ദ്രൻ പി പി എന്നിവർ  സംസാരിച്ചു  


No comments