കരിന്തളം നെല്ലിയടുക്കത്ത് തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പരപ്പ : കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കത്തിനടുത്ത് കിളിയത്ത് ചാലില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അബദ്ധത്തില്‍ വീണതാണെന്ന് സംശയിക്കുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി.
നെല്ലിയടുക്കത്തിനടുത്ത് കിളിയത്ത് ചാലിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു നീലേശ്വരം പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഉദ്ദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് . മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല അബദ്ധത്തിൽ വീണതാണെന്ന് സംശയിക്കുന്നു. നീലേശ്വരം എസ് ഐ കെ വി രതീശന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും
No comments