ദുരിതാശ്വാസ ക്യാമ്പ് തകർക്കുമെന്നും ക്യാമ്പിലെ ഉദ്യോഗസ്ഥരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയ പറമ്പ സ്വദേശിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : ദുരിതാശ്വാസ ക്യാമ്പ് തകർക്കുമെന്നും ക്യാമ്പിലെ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണി. കേസെടുത്ത പോലീസ് പ്രതിയെ മണിക്കൂറുകൾക്കകം ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മാലോം പറമ്പ ജി എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് തകർക്കുകയും ഇവിടെ ചുമതലയുള്ള വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ. രജിത്തിനെയും മാലോത്ത് വില്ലേജ് ഓഫീസർ എലിയാസ് ദാസിനെയും വധിക്കുമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പറമ്പയിലെ ശ്യാം കമാലാണ് 26 അറസ്റ്റിലായത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം. മഴയിൽ വീടുകൾ അപകടാവസ്ഥയിലായവരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പിലാണ് പ്രതി അതിക്രമിച്ച് കടന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും യുവാവിനെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസുണ്ട്.
No comments