Breaking News

പൂടംകല്ല് താലൂക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിലും രാത്രി കാലങ്ങളിൽ സേവനം നിർത്തലാക്കിയതിലും പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട് : പൂടംകല്ല് താലൂക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിലും രാത്രികാലങ്ങളിൽ സേവനം നിർത്തലാക്കിയതിലും പ്രതിഷേധിച്ചു  യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ സമരം നടത്തി.സമരം കോൺഗ്രസ് നേതാവ് ബി പി പ്രദീപ് കുമാർ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്എം എം സൈമൺ ,യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ വിനോദ് കപ്പിത്താൻ, മാർട്ടിൻ എബ്രഹാം,രജിത രാജൻ,മണ്ഡലം പ്രസിഡന്റ് മാരായ മണികണ്ഠൻ സി, വിനീത് എച്ച് ആർ,രാജേഷ് പണാകോട്, അജീഷ് പനത്തടി,ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികൾ ആയ വി കെ ബാലകൃഷ്ണൻ മാസ്റ്റർ, സജി മണ്ണൂർ, സജി പ്ലാച്ചേരി റോയി ആശരിക്കുന്നേൽ,രേഖ സി ബി അബ്‌ദുള്ള,കെ ഗോപി, റോയ് പി എൽ ,ഗംഗധരൻ ആടകം, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ ജയരാജ്‌ എബ്രഹാം, ശരത് ചന്ദ്രൻ, പ്രതീഷ് കല്ലഞ്ചിറ, ജിബിൻ ജെയിംസ്, രഞ്ജിത്ത് അരിങ്കല്ല് എന്നിവർ സംസാരിച്ചു

No comments