ഓടിപ്പോയ കവർച്ച കേസ് പ്രതിയെ ഒരു മണിക്കൂറിനകം പൊലീസ് പിടികൂടി
തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന കവര്‍ച്ചാ കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയി. ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയില്‍ പ്രതിയെ ഒരു മണിക്കൂറിനകം പൊലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസിന് പുറമെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതിനും കേസെടുത്തു. ബേക്കല്‍, തായല്‍ മൗവ്വല്‍ സ്വദേശിയും തച്ചങ്ങാട്, അരവത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ പി.കെ മുഹമ്മദ് സഫ്വാനെ (19) യാണ് വെള്ളിയാഴ്ച രാത്രിയോടെ തൃക്കണ്ണാട് മലാംകുന്നില്‍ വെച്ച് അറസ്റ്റു ചെയ്തത്.
No comments