മരുന്ന് കടയിലെ കവര്‍ച്ച; പുത്തൂര്‍ സ്വദേശി പിടിയില്‍
കര്‍ണാടക പുത്തൂര്‍ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ മഞ്ചേശ്വരം പൊലീസ് പിടികൂടി. വ്യാഴാഴ്ച്ച പുലര്‍ച്ചെ ബങ്കര മഞ്ചേശ്വരത്തെ ആയൂര്‍വ്വേദ മരുന്ന് കടയില്‍ നിന്നും 10000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അംഗഡിപ്പദവിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ ഇയാളെ എസ്ഐ കെ.ആര്‍ ഉമേശും സംഘവും മണിക്കൂറുകള്‍ക്കകം വലയിലാക്കിയത്.
No comments