Breaking News

വെള്ളരിക്കുണ്ടിലെ ഓട്ടോ ഡ്രൈവർമാർ രംഗത്തിറങ്ങി; ഏ.കെ.ജി നഗറിൽ റോഡ് ക്ലീൻ..!


വെള്ളരിക്കുണ്ട്: ഗതാഗതം ദുഷ്ക്കരമായിട്ടും ആരോടും പരാതി പറയാനോ കുറ്റപ്പെടുത്താനോ നിന്നില്ല വാഹനം ഒതുക്കി വച്ച് അവർ സ്വയം രംഗത്തിറങ്ങിയപ്പോൾ റോഡ് ക്ലീനായി. വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിൽ റോഡിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും വൃത്തിയാക്കി ഗതാഗതം സുഗമമാക്കിയാണ് വെള്ളരിക്കുണ്ടിലെ ഓട്ടോ ബ്രദേർഴ്സ് നാടിന് മാതൃകയായത്.. നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന വെള്ളരിക്കുണ്ട് പന്നിത്തടം റോഡിൽ ഏ.കെ.ജി നഗർ ഭാഗത്ത് മഴക്കാലമായതോടെ മുകളിൽ നിന്നുള്ള മണ്ണും ചളിയും റോഡിൽ വന്നടിഞ്ഞ് ഈ ഭാഗത്ത് ഗതാഗതം ദുഷ്ക്കരമായിട്ട് കുറച്ച് നാളുകളായി. ഈ അവസ്ഥ നേരിട്ട് അനുഭവിച്ച വെള്ളരിക്കുണ്ടിലെ ഒരു പറ്റം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ഓട്ടത്തിനിടയിൽ അൽപ്പ സമയം മാറ്റി വച്ച് കൈക്കോട്ടും തൂമ്പയുമായി റോഡിലിറങ്ങിയത്. സേവന സന്നദ്ധരായ പത്തോളം വരുന്ന റിക്ഷാ ഡ്രൈവർമാർ ഒറ്റക്കെട്ടായി ഉത്സാഹിച്ചപ്പോൾ നിമിഷ നേരം കൊണ്ട് റോഡ് ക്ലീൻ..!

No comments