Breaking News

അമ്പതിനായിരവും കടന്ന് കാഴ്ച്ചക്കാർ ; സോഷ്യൽ മീഡിയയിൽ വൈറലായി വെള്ളരിക്കുണ്ട് തപസ്യയുടെ പരിസ്ഥിതി സന്ദേശ നൃത്താവിഷ്ക്കാരം


വെള്ളരിക്കുണ്ട് : ജൂൺ 5  ലോകപരിസ്ഥിതിദിനസന്ദേശവുമായി വെള്ളരിക്കുണ്ട് തപസ്യ ഒരുക്കിയ നൃത്താവിഷ്കാരം  അൻപതിനായിരത്തിലധികം പ്രേക്ഷകർ കണ്ട് വൈറലായി മാറി. മലയോരം ഫ്ലാഷ് ഫേസ്ബുക്ക് പേജ് വഴിയാണ് നൃത്ത- സംഗീത ആൽബം പുറത്തിറക്കിയത്. ജീവജാലങ്ങൾക്ക് ശുദ്ധവായുവും, പാർപ്പിടവും, ഭക്ഷണവും, തണലുമേകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടുന്നതിൻ്റെ ആവശ്യകതയെപ്പറ്റിയുള്ള സന്ദേശം ഉൾക്കൊള്ളുന്ന ഈ ഗാനത്തിൻ്റെ രചന നിർവ്വഹിച്ചത് മനോജ് പുളിമാത്തും സംഗീതം മാധവ് മനോജും നിർവ്വഹിച്ചു. പ്രശസ്ത നൃത്ത അധ്യാപകനും തപസ്യ സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടറുമായ സന്തോഷ് നാട്യാഞ്ജലിയുടെ നൃത്തസംവിധാനത്തിൽ  ദേവാർച്ചന രാജേന്ദ്രൻ, വിപഞ്ചിക സന്തോഷ്, ഗൗരികല്യാണി എന്നിവരാണ് ഗാനത്തിന് ചുവട് വച്ചത്. മൂവരും തപസ്യയിലെ നൃത്തവിദ്യാർത്ഥികളാണ്. ഷോർട്ട്ഫിലിം - സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ചന്ദ്രു വെള്ളരിക്കുണ്ട്, ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് എന്നിവരാണ് സംഗീത ആൽബത്തിന് ദൃശ്യാവിഷ്കാരം നിർവ്വഹിച്ചത്. വെള്ളരിക്കുണ്ടും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്.

video Link :  https://www.facebook.com/share/v/1Gt6jz14SB/


No comments