ഫെഡറേഷന്‍ കപ്പ് ബേസ്‌ബോള്‍; കേരളാ ടീമില്‍ രണ്ട് തൃക്കരിപ്പൂരുകാര്‍
മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടക്കുന്ന 12-ാമത് ദേശീയ ഫെഡറേഷന്‍ കപ്പ് ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമില്‍ തൃക്കരിപ്പൂരില്‍ നിന്ന് രണ്ടുപേര്‍ ഇടം നേടി. യു.പി.സി അസ്ഹദ്, സിറാജുദ്ദീന്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയത്. നാലുവര്‍ഷമായി ജില്ലാ ബേസ്‌ബോള്‍ താരങ്ങളാണ് ഇരുവരും. മംഗളൂരുവില്‍ ബിബിഎ ലോജിസ്റ്റിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ യു.പി.സി. അസ്ഹദ് തൃക്കരിപ്പൂര്‍ പൂച്ചോലിലെ കെ.കെ അമീന്റെയും യു.പി.സി. റസീനയുടെയും മകനാണ്. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയായ സിറാജുദ്ദീന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ടി.സമദിന്റെയും റാബിയയുടെയും മകനാണ്.
No comments