Breaking News

ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആശുപത്രി ജീവനക്കാരൻ മരിച്ചു


പയ്യന്നൂർ: ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ മരിച്ചു. ഏഴോം, ശ്രീസ്ഥ, അശോകവനത്തിലെ സജിത്ത് ബാബു (58) ആണ് മരിച്ചത്. ചെറുകുന്ന്, പുന്നച്ചേരിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സജിത്ത്ബാബുവിനെ ഉടൻ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ.

No comments