വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില ഡോക്ടർമാരുടെ അഭാവം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ പി കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടംങ്കല്ലിൽ ധർണ്ണാ സമരം നടത്തി
രാജപുരം : പൂടംങ്കല്ലിൽ പ്രവർത്തിക്കുന്നു വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില ഡോക്ടർമാരുടെ അഭാവം പരിഹരിക്കണം എന്നു ആവിശ്യപ്പെട്ട് ബി.ജെ പി കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടുങ്കല്ലിൽ ധർണ്ണാ സമരം നടത്തി. ധർണ്ണാ സമരം മുൻ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ കൊടവലം ഉദ്ഘാടനം നടത്തി ആശുപത്രിയുടെ ശോചനിയഅവസ്ഥ തുറന്നുകാട്ടി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റെ ചന്ദ്രൻ പന്നിത്തോളം അധ്യക്ഷത വഹിച്ചു. സ്വാഗതം പഞ്ചായത്തു സെക്രട്ടറി ശശിധരൻ പറഞ്ഞു യോഗത്തിൽ വിനീത് കുമാർ ബി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റെ, മണ്ഡലം ജന സെക്രട്ടറി കെ.കെ വേണുഗോപാൽ. ബാലകൃഷ്ണൻ നായർ, 14ാം വാർഡ് മെമ്പറും മണ്ഡലം ട്രഷർ റുമായ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സതി കോടോത്ത് നന്ദിയും രേഖപ്പെടുത്തി
No comments