Breaking News

കരിന്തളം കയനി വയലിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണം: മഹിള അസോസിയേഷൻ


കരിന്തളം: കയനി വയലിലെ വെള്ളക്കെട്ട് ഒഴിവാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ കയനി യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.മഴക്കാലത്ത് രുക്ഷമായ വെള്ളക്കെട്ടാണ് ഇവിടെ അനുഭവപ്പെടുന്നത്.ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി കയനി വയലിലെ തോട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരു സൈഡുകളിലും സംരക്ഷണ ഭിത്തി കെട്ടി വെള്ളം വാർന്നു പോകുന്നതിനായി സൗകര്യം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  സമ്മേളനം യൂണിറ്റ് പ്രസിഡൻറ് ജയശ്രീ കെ വി യുടെ അധ്യക്ഷതയിൽ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി സുജാത കെ ഉദ്ഘാടനം ചെയ്തു .സമ്മേളനത്തിൽ വെച്ച് യൂനിറ്റ് പരിധിയിലെ 70 വയസ്സിന് മുകളിലുള്ള  മുഴുവനാളുകളെയും ആദരിച്ചു. കൂടാതെ 18 വർഷം കയനി അങ്കൺവാടി ഹെൽപ്പർ ആയിരുന്ന വസന്തകുമാരിയെയും. എൽ എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു .സമ്മേളനത്തിന്റെ ഭാഗമായി കയനി പ്രദേശത്തെ മുഴുവനാളുകൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.ഇതിനോടനുബന്ധിച്ച് പ്രദേശത്തെ എട്ടുപേർക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ വാക്കിംഗ് സ്റ്റിക്ക് വിതരണം ചെയ്തു. സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.   വില്ലേജ് സെക്രട്ടറി അനിത കെ , പ്രസിഡണ്ട് ഉഷ ഇ ,സിപിഎം ബ്രാഞ്ച് സെക്രട്ടറി കയനി ബാലൻ,അനീഷ് വി വി ,ഭാസ്കരൻ സി,സനൂപ് കെ  ,വില്ലേജ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ശശികല കെ വി (സെക്രട്ടറി),ഷീജ കെ വി (പ്രസിഡൻറ്),ഷീബ കെ വി ,രജനി പി പി (ജോ:സെക്രട്ടറിമാർ ),യശോദ കെ,നിഷ സി (വൈസ് പ്രസിഡണ്ട് മാർ) എന്നിവരെ തിരഞ്ഞെടുത്തു.


No comments