Breaking News

തായ്‌വാനിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി സിൽവർ മെഡൽ നേടിയ വി രാകേഷിനെയും സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് വേണ്ടി വെങ്കലമടൽ നേടിയ നിവേദ്യ ബാലൻ എന്നിവരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ അനുമോദിച്ചു


നീലേശ്വരം:ചത്തമത്തെ വി രാഗേഷ്, നിവേദ്യ ബാലൻ എന്നിവരെ എൻ ആർ ഇ ജി വർക്കേർസ്‌ യൂനിയൻ അനുമോദിച്ചു.

തായ്‌വാനിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 96 കിലോ വിഭാഗത്തിൽ ഇന്ത്യക്കുവേണ്ടി സിൽവർ മെഡൽ നേടിയ വി രാകേഷിനെയും സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലക്ക് വേണ്ടി വെങ്കലമടൽ നേടിയ ചാത്തമത്തെ നിവേദ്യ ബാലൻ എന്നിവരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നഗരസഭ 11 ,12 വാർഡ് കമ്മിറ്റി അനുമോദിച്ചു

അനുമോദന യോഗം എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ നീലേശ്വരം ഏരിയ സെക്രട്ടറി പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. പി പി ലത അദ്ധ്യക്ഷത വഹിച്ചു. എ ബാലകൃഷ്ണൻ ,ഇ ചന്ദ്രമതി, സി സുഭാഷ്, ടി കെ പ്രദീപ്, പുഷ്പ മുഗേഷ് , എന്നിവർ സംസാരിച്ചു. കെ.വി സുധാകരൻ സ്വാഗതവും എം പുഷ്പ നന്ദിയും പറഞ്ഞു.

2008 / 09 വർഷങ്ങളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായിരുന്നു വി രാഗേഷ് 2024 പാൻ ഇന്ത്യ നാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയിട്ടുണ്ട് നിലവിൽ 2025 മാസ്റ്റേഴ്സ് പാൻ ഇന്ത്യ നാഷണൽ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവാണ്. ചാത്തമത്ത് ബ്രദേഴ്സ് ക്ലബ്ബ് കബഡി ടീം അംഗമാണ് രാകേഷ് നീലേശ്വരം ചാത്തമത്ത് പരേതനായ വി രഘുരാമൻ - വാസന്തി ദമ്പതികളുടെ മകനാണ് ഭാര്യ. രാഗേഷ് ബാംഗ്ലൂരിൽ ഫിറ്റ്നസ് കോച്ച്ആയി ജോലി ചെയ്യുന്നു.

No comments