ആദൂർ ഉർപൂരിൽ തെയ്യം കലാകാരനെ അയൽവാസിയുടെ വീട്ടു വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, ഉർപൂരിൽ തെയ്യം കലാകാരനെ അയൽവാസിയുടെ വീട്ടു വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചന്ദനക്കാട്ടെ പരേതരായ കുഞ്ഞിക്കണ്ണൻ - മാധവി ദമ്പതികളുടെ മകൻ ടി.സതീശൻ എന്ന ബിജു (46) ആണ് മരിച്ചത്. കാസർകോട് പുലിക്കുന്ന് ശ്രീ ഐവർ ഭഗവതീ ക്ഷേത്രം ആലി തെയ്യം കോലധാരിയാണ്. അവിവാഹിതനാണ്.
സതീശനും സഹോദരി സൗമിനിയുമാണ് വീട്ടിൽ താമസം. കൂലിപണിക്കു പോയ സഹോദരി ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ സഹോദരനെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷിക്കുന്നതിനിടയിലാണ് സതീശനെ അയൽവാസിയായ ചോമണ്ണ നായിക്കിന്റെ വീട്ടു വരാന്തയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതൃസഹോദരന്റെ പരാതിപ്രകാരം ആദൂർ പൊലീസ് കേസെടുത്തു.
No comments