Breaking News

അജാനൂര്‍ കടപ്പുറത്ത് കടലാക്രമണം രൂക്ഷം റോഡ് കടലെടുത്തു


കാഞ്ഞങ്ങാട് : അജാനൂർ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു. 500 മീറ്റർ സംരക്ഷണഭിത്തിയും തകർന്നു. കരയിടിച്ചിലും തുടരുന്നുണ്ട്. 10 തെങ്ങുകൾ കടപുഴകി . 12 കുടുംബങ്ങളാണ് കടലാക്രമണഭീഷണിയിലാണ്. വേലിയേറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളതിനാൽ ഇവരുടെ ആശങ്ക വർധിക്കുകയാണ്. ഇറി ഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സഞ്ജീവ്, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

താൽക്കാലികമായി കടൽഭിത്തി നിർമ്മിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ഇറി ഗേഷൻ വകുപ്പധികൃതരോടാവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ പഞ്ചായത്ത് റവന്യൂ അധികൃതർ 100 മീറ്റർ കടൽ ഭിത്തി നിർമാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

No comments