Breaking News

പൊലീസ് നീക്കം വാട്സാപ് ഗ്രൂപ്പിലൂടെ ചോർത്തി; 7 പേരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു


രാജപുരം : പൊലീസിന്റെ നീക്കങ്ങൾ വാട്സാപ് ഗ്രൂപ്പ് വഴി ലഹരി മാഫിയകൾക്കു ചോർത്തി നൽകിയ കേസിൽ 3 ഗ്രൂപ്പ് അഡ്മിൻമാർ അടക്കം 7 പേരെ ഇന്നലെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരായ പാണത്തൂർ മയിലാട്ടിയിലെ കെ.മനു (29), പെരുതടിയിലെ എസ്.ബി.രഞ്ജിത്ത് (25), ചെറുപനത്തടിയിലെ കെ.എം.യാക്കൂബ് (38), പുലിക്കടവിലെ പി.ആർ.സജു (46), ഗ്രൂപ്പ് അഡ്മിൻമാരായ ബസ് ഡ്രൈവർ പനത്തടിയിലെ വൈശാഖ് (26), ചെറുപനത്തടിയിലെ കെ.ഋഷികേശ് (31), ഓട്ടോറിക്ഷാ ഡ്രൈവർ മാച്ചിപ്പള്ളിയിലെ സുജിത് കുമാർ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഡ്മിൻമാരുടെ ഫോണുകൾ കൂടുതൽ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗ്രൂപ്പിന്റെ 4 അഡ്മിൻമാർക്കും ഗ്രൂപ്പിൽ ശബ്ദസന്ദേശങ്ങൾ പങ്കുവച്ച 16 പേർക്കും എതിരെയാണു കേസെടുത്തത്. പൊലീസ് വാഹനങ്ങൾക്ക് പ്രത്യേക കോഡ് നൽകി നീക്കങ്ങൾ അപ്പപ്പോൾ ലഹരി, ഓൺലൈൻ ലോട്ടറി മാഫിയയ്ക്കു ചോർത്തി നൽകുകയാണ് ഫാമിലി എന്നു പേരുള്ള വാട്സാപ് ഗ്രൂപ്പിലൂടെ ചെയ്യുന്നത്. കഴിഞ്ഞദിവസം അളവിൽ കൂടുതൽ മദ്യം കൈവശം വച്ചയാളെ കോളിച്ചാലിൽ പ്രിൻസിപ്പൽ എസ്ഐ സി.പ്രദീപ് കുമാർ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് "ഫാമിലി' എന്നു പേരുള്ള വാട്സാപ് ഗ്രൂപ്പ് കണ്ടെത്തിയത്.

No comments