Breaking News

ഓണത്തിന് പൂക്കളുടെ വസന്തം തീർക്കാൻ പ്രാദേശിക പൂന്തോട്ടമൊരുക്കാൻ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്


പാറപ്പള്ളി : ഓണക്കാലത്ത് പൂക്കളുടെ വസന്തം തീർക്കാൻ പ്രാദേശിക പൂന്തോട്ടമൊരുക്കാൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു.മറ്റ് കൃഷികൾ പോലെ പൂകൃഷിക്കും അനുയോജ്യമായ നാടാണ് പരപ്പയെന്ന് തെളിയിക്കുകയാണ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതി യുടെ ഭാഗമായി നടപ്പിലാക്കുന്ന ഓണത്തിനൊരു പൂക്കളം

പദ്ധതി. കഴിഞ്ഞ വർഷം നടത്തിലാക്കിയ  പദ്ധതി യുടെ വിജയവും ജനകീയ സ്വീകാര്യതയും മനസിലാക്കി ഈ വർഷം  എഴ് ഗ്രാമപഞ്ചായത്തുകളിൽ 100 ഗ്രൂപ്പുകൾക്ക് പദ്ധതി മുഖേന  ധനസഹായം നൽകാൻ ലക്ഷ്യമിടുന്നു. അത് വഴി വരുന്ന ഓണക്കാലത്ത്  മറുനാടൻ പൂക്കളെ ആശ്രയിക്കാതെ നാടിന്റെ പൂക്കൾ  തന്നെ ലഭ്യമാക്കുന്നു.

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പാറപ്പള്ളിയിൽ  വച്ചു പദ്ധതി യുടെ ബ്ലോക്ക്‌ തല ഉത്ഘാടനം നടന്നു.. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി. ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ കൃഷി അസിസ്റ്റന്റ് ഡയരക്ടർ ഇൻ ചാർജ്ജ് നിഖിൽ നാരായണൻ പദ്ധതി വിശദീകരണം നടത്തി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ രജനി കൃഷ്ണൻ, ജോയിന്റ്. ബി. ഡി. ഒ. ബിജുകുമാർ. കെ. ജി. കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ ബിന്ദു  എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കുമാരി ഹരിത സ്വാഗതവും വാർഡ് കൺവീനർ ജയകുമാർ നന്ദി യും പറഞ്ഞു

No comments