Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ദിനം സമുചിതമായ പരിപാടികളോടെ ആചരിച്ചു


വെള്ളരിക്കുണ്ട് : സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂൾ  ലഹരി വിരുദ്ധ ദിനം സമുചിതമായ പരിപാടികളോടെ ആചരിച്ചു  എ ഡി എസ് യു, എസ് പി സി, എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, നല്ല പാഠം എന്നിവയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിലേക്ക് നടത്തിയ ലഹരി വിരുദ്ധ റാലിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കുചേർന്നു. സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാകുളം അധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളരിക്കുണ്ട് എസ് എച്ച് ഒ   ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു വെള്ളരിക്കുണ്ട് എ എസ് ഐ സരിത സി കെ ആശംസ അറിയിച്ചു ഹെഡ്മാസ്റ്റർ ജോസുകുട്ടി എം യു സ്വാഗതവും  ജിമ്മി മാത്യു നന്ദിയും അറിയിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ, കഥാപ്രസംഗം, ഫ്ലാഷ് മോബ്, സുമ്പ ഡാൻസ് എന്നിവ അരങ്ങേറി. ADSU കോർഡിനേറ്റർ ജെഫിൻ ജോസ്, ശ്രീ ബിജോയ് ആഗസ്റ്റിൻ, ശ്രീമതി ടെസ്സി സാബു  എൻ സി സി ഓഫീസർ ജെന്നി പി എൻ, പരിപാടിയ്ക്കു നേതൃത്വം നൽകി

No comments